Site icon Fanport

കോഹ്‍ലി, ചേസിംഗിന്റെ രാജകുമാരന്‍

വിന്‍ഡീസിനെതിരെ 140 റണ്‍സ് നേടി തന്റെ 36ാം ശതകം വിരാട് കോഹ്‍ലി പൂര്‍ത്തിയാക്കിയപ്പോള്‍ ഒരപൂര്‍വ്വ റെക്കാര്‍ഡ് കൂടി താരം സ്വന്തമാക്കി. 300ലധികം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ കോഹ്‍ലി നേടുന്ന എട്ടാമത്തെ ശതകമാണ് ഇന്നലെ ഗുവഹാത്തിയില്‍ കോഹ്‍ലി സ്വന്തമാക്കിയത്. 28 ഇന്നിംഗ്സുകളിലാണ് കോഹ്‍ലി ഇന്ത്യയ്ക്കായി ഏകദിനങ്ങളില്‍ 300ലധികം റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ബാറ്റിംഗിനിറങ്ങിയിട്ടുള്ളത്. ഇതില്‍ എട്ട് ശതകങ്ങള്‍ നേടുവാന്‍ കോഹ്‍ലിയ്ക്കായി.

തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര 35 ഇന്നിംഗ്സുകളില്‍ നിന്ന് 4 ശതകങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ കളിക്കുന്നവരില്‍ ജേസണ്‍ റോയ്, ഹാഷിം അലം, റോസ് ടെയിലര്‍ എന്നിവരാണ് മൂന്ന് ശതകവുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Exit mobile version