Site icon Fanport

ഫ്രഞ്ച് യുവ ഡിഫൻഡർക്ക് പി എസ് ജിയിൽ പുതിയ കരാർ

ഫ്രഞ്ച് യുവ ഡിഫൻഡർ കിമ്പബെയ്ക്ക് പി എസ് ജിയിൽ പുതിയ കരാർ. 5 വർഷത്തെ പുതിയ കരാറാണ് താരം പി എസ് ജിയുമായി ഒപ്പുവെച്ചത്. ഫ്രാൻസിന്റെ ലോകകപ്പ് ചാമ്പ്യൻ സ്ക്വാഡിൽ ഉണ്ടായിരുന്ന താരമാണ് കിമ്പെമ്പെ. പി എസ് ജി അക്കാദമികളിലൂടെ തന്നെ വളർന്നു വന്ന താരമാണ്. 23കാരനായ കിമ്പെബെ 2005ൽ 10 വയസ്സുകാരനായി പി എസ് ജിയിൽ എത്തിയതാണ്.

ഇതുവരെ പി എസ് ജിയുടെ സീനിയർ ടീമിനായി 76 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 14 കിരീടങ്ങളും ക്ലബിനൊപ്പം ഇതുവരെ നേടി. മൂന്ന് ഫ്രഞ്ച് ലീഗുകളും നാല് ഫ്രഞ്ച് കപ്പും ഇതിൽ ഉൾപ്പെടുന്നു. പുതിയ കരാർ ഒപ്പിടുന്നതിൽ സന്തോഷമുണ്ടെന്നും. ഈ ക്ലബ് തനിക്ക് എത്ര വലുതാണെന്നത് ഈ പുതിയ കരാർ കാണിക്കുന്നു എന്നും കിമ്പെമ്പെ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version