കിഡംബിയ്ക്കും സിന്ധുവിനും ടോപ് സീഡിംഗ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ടോപ് സീഡിംഗ് ലഭിച്ച് ഇന്ത്യന്‍ താരങ്ങള്‍. പുരുഷ വനിത വിഭാഗങ്ങളില്‍ ശ്രീകാന്ത് കിഡംബിയ്ക്കും പിവി സിന്ധുവിനുമാണ് ഒന്നാം സീഡ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 10നു ആണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കരാര സ്പോര്‍ട്സ് ആന്‍ഡ് ലെഷര്‍ സെന്റര്‍ ആണ് മത്സരവേദി.

ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സിന്ധുവിനു രണ്ടാം റൗണ്ടില്‍ ഫാല്‍ക്‍ലാന്‍ഡ് ദ്വീപിലെ സോ മോറിസ് ആണ് എതിരാളി. സൈന നെഹ്‍വാല്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡാണ്.

ഫിജിയുടെ ലിയാം ഫോംഗ് ആണ് ശ്രീകാന്തിന്റെ എതിരാളി. ഇന്ത്യയുടെ എച്ച്എസ് പ്രണോയ് മൂന്നാം സീഡാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫീല്‍ഡിലെ പെരുമാറ്റം ഓസ്ട്രേലിയ മാറ്റേണ്ടതുണ്ട്
Next articleലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം