“കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത് അഭിമാനകരം”

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ പരിശീലകൻ കിബു വികു വികുന തന്റെ ആദ്യ പ്രതികരണം പങ്കുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആവുക എന്നത് അഭിമാനകരമായ കാര്യമാണ് എന്ന് വികൂന പറഞ്ഞു‌. കേരള ബ്ലാസ്റ്റേഴ്സിൽ തനിക്ക് വലിയ ലക്ഷ്യങ്ങൾ ആണുള്ളത്‌. നല്ല ഫുട്ബോൾ കളിക്കുന്ന ഒരു ടീമായി ബ്ലാസ്റ്റേഴ്സിനെ വളർത്തും എന്ന് വികൂന പറഞ്ഞു.

ഇപ്പോൾ മികച്ച ഒരു ടീമിനെ ഒരുക്കുന്നതിനാണ് ക്ലബ് പ്രാധാന്യം നൽകുന്നത് എന്നും വികൂന പറഞ്ഞു‌. മുഴുവൻ ആരാധകരുടെയും പിന്തുണയും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ നേരിൽ കാണാം എന്നും സ്പാനിഷ് കോച്ച് പറഞ്ഞു. മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയാണ് വികൂന കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

Exit mobile version