Site icon Fanport

ഖെദീര ഇംഗ്ലണ്ടിൽ, എവർട്ടണുമായി ചർച്ചയിൽ

ജർമ്മൻ മിഡ്ഫീൽഡർ ഖെദീര യുവന്റസ് വിട്ട് ഇംഗ്ലണ്ടിലേക്ക് എത്തിയിരിക്കുക ആണ്. താരം എവർട്ടണുമായി ചർച്ച നടത്താൻ ആണ് ഇംഗ്ലണ്ടിൽ എത്തിയത്. ഉടൻ തന്നെ താരം എവർട്ടണിൽ കരാർ ഒപ്പുവെച്ചേക്കും. എവർട്ടണെ കൂടാതെ സ്പർസും താരത്തെ സൈൻ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. യുവന്റസുമായി താരത്തിന് ഇനിയും കരാർ ബാക്കി ഉണ്ട് എങ്കിലും പുതിയ പരിശീലകൻ പിർലോ അവസരം ഒന്നും നൽകാത്തതാണ് താരം ക്ലബ് വിടാൻ കാരണം.

അവസാന അഞ്ചു വർഷമായി യുവന്റസിനൊപ്പം ഉള്ള താരമാണ് ഖെദീര. യുവന്റസിനൊപ്പം ഈ അഞ്ചു വർഷങ്ങളിൽ അഞ്ചു ലീഗ് കിരീടങ്ങളും മൂന്നു ഇറ്റാലിയൻ കപ്പും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ലീഗിൽ ഇതുവരെ 90ൽ അധികം മത്സരങ്ങൾ യുവന്റസിനായി കളിച്ച താരമാണ്. ഖെദീര. പക്ഷെ പരിക്കും പ്രകടനങ്ങളിൽ സ്ഥിരതയില്ലാത്തതും ആയ താരത്തെ എവർട്ടൺ കാങ്ങുന്നതിൽ ആരാധകർക്ക് വലിയ താല്പര്യമില്ല. ഇറ്റലി വിട്ട് ജർമ്മനിയിലേക്കോ അമേരിക്കയിലോ പോകാൻ ഖെദീര ശ്രമിച്ചു എങ്കിലും നല്ല ഓഫറുകൾ ഒന്നും വന്നില്ല. അതാണ് ഇംഗ്ലണ്ടിലേക്ക് എത്തിയത്.

Exit mobile version