Picsart 22 12 17 15 05 48 237

“ഖബ്രയും പൂട്ടിയയും മോശം താരങ്ങൾ ആയത് കൊണ്ടല്ല ബെഞ്ചിൽ ഇരിക്കുന്നത്”

അവസാന കുറേ മത്സരങ്ങളായി ഖബ്രയും പൂട്ടിയയും കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ എത്തിയിട്ടില്ല. എന്നാൽ അത് അവർ മോശം താരങ്ങൾ ആയത് കൊണ്ടല്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. മൂന്ന് തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ടീമിന് മാറ്റങ്ങൾ വേണം ആയിരുന്നു. ഇത് ഒരു Puzzle പോലെയാണ്. ഒരു ഫ്രഷ്നസ് ടീമിലേക്ക് കൊണ്ടു വന്നതാണ്. അത് വിജയം കൊണ്ടു വന്നു. ഇവാൻ തുടർന്നു.

ഇപ്പോൾ ഈ പോസിറ്റീവ് യാത്ര തുടരാൻ ആണ് ശ്രമിക്കുന്നത് എന്ന് ഇവാൻ പറഞ്ഞു‌. ഖാബ്രയും പൂട്ടിയയും തനിക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ്. അവർ മികച്ച താരങ്ങളുമാണ്. ഞങ്ങൾ ഒരു ആദ്യ ഇലവൻ മാത്രമല്ല. ഞങ്ങൾ ഒരു മികച്ച സ്ക്വാഡ് ആണ്. ഈ ടീമിൽ എല്ലാവരും അവസരം വരുമ്പോൾ ടീമിനെ സഹായിക്കാൻ തയ്യാറാണ്. ഇവാൻ പറഞ്ഞു. എല്ലാവരും അവസരങ്ങൾ ഉപയോഗിക്കാൻ മിടുക്കുള്ളവരാണെന്നും ആരും മോശക്കാരാണെന്ന് താൻ കരുതുന്നില്ല എന്നും ഇവാൻ പറഞ്ഞു.

നാളെ ചെന്നൈയിനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു ഇവാൻ.

Exit mobile version