Site icon Fanport

കേരളത്തിന്റെ തുടക്കം മോശം, എട്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടം

ഗുജറാത്തിനെ 127 റണ്‍സിന് പുറത്താക്കിയെങ്കിലും കേരളത്തിന്റെ തുടക്കം നിരാശാജനകം. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ജലജ് സക്സേനയെ നഷ്ടമായ കേരളത്തിന് സഞ്ജു സാംസണെയും(5) സച്ചിന്‍ ബേബിയെയും നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 8 റണ്‍സായിരുന്നു.

9 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 11/3 എന്ന നിലയിലാണ്. രാഹുല്‍ പിയും റോബിന്‍ ഉത്തപ്പയുമാണ് ക്രീസില്‍. ഗുജറാത്തിനായി ചിന്തന്‍ ഗജ രണ്ടും റൂഷ് കലാരിയ ഒരു വിക്കറ്റും നേടി.

Exit mobile version