Site icon Fanport

ജയന്ത് യാദവിന്റെയും രാഹുല്‍ തെവാത്തിയയുടെയും വെല്ലുവിളി അതിജീവിച്ച് കേരളത്തിന് മൂന്നാം ജയം

ഹരിയാനയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായി സയ്യദ് മുഷ്താഖ് അലിയും കേരളത്തിന്റെ മൂന്നാം വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഹരിയാന 131 റൺസ് നേടിയപ്പോള്‍ കേരളം 6 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്.

15 പന്തിൽ പുറത്താകാതെ 27 റൺസ് നേടിയ അബ്ദുള്‍ ബാസിത്ത് ആണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹുന്‍ കുന്നുമ്മൽ 26 റൺസും വിഷ്ണു വിനോദ് 25 റൺസും നേടി. കേരള നായകന്‍ സഞ്ജു സാംസണിന് 3 റൺസ് മാത്രമേ നേടാനായുള്ളു. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ് 3 വിക്കറ്റ് നേടി. ജയന്ത് യാദവ് 2 വിക്കറ്റും നേടി.

Keralasmat2022
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 62/6 എന്ന നിലയിലേക്ക് വീണ ശേഷം ഏഴാം വിക്റ്റിൽ 62 റൺസ് നേടിയ ജെജെ യാദവ് എസ്പി കുമാര്‍ കൂട്ടുകെട്ടാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ജയന്ത് യാദവ് 39 റൺസും എസ്പി കുമാര്‍ 30 റൺസും നേടി.

Exit mobile version