അഭ്യന്തര ക്രിക്കറ്റിൽ പുതിയ ചരിത്രം രചിച്ച് കേരള രഞ്ജി താരം ജലജ് സക്സേന

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ തുറുപ്പുചീട്ടായ ജലജ് സക്‌സേനക്ക് പുതിയ റെക്കോർഡ്. കഴിഞ്ഞ ദിവസം നടന്ന ദുലീപ് ട്രോഫി മത്സരത്തിൽ ഇന്ത്യ റെഡും ഇന്ത്യ ബ്ലുവും തമ്മിലുള്ള മത്സരത്തിനിടെയാണ് സക്‌സേന പുതിയ റെക്കോർഡ് ഇട്ടത്. ആഭ്യന്തര ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടിയിട്ടും ഇന്ത്യൻ ജേഴ്സിയിൽ ഇടം ലഭിക്കാത്ത ഏക താരമായിരിക്കുകയാണ് ജലജ് സക്‌സേന ഇപ്പോൾ. കഴിഞ്ഞ 14 വർഷത്തിനിടെ അഭ്യന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സക്‌സേന. രഞ്ജിയിൽ വർഷങ്ങളായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ ഒരു അവസരം ഇതുവരെ സക്‌സേനയെ തേടി വന്നിട്ടില്ല.

നിലവിൽ 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സക്‌സേന 6044 റൺസും 305 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലിൽ കഴിഞ്ഞ വർഷം സക്‌സേന ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു.  കൂടാതെ കഴിഞ്ഞ ഐ.പി.എൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു ജലജ സക്‌സേന.  കഴിഞ്ഞ നാല് സീസണിലും രഞ്ജിയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർക്കുള്ള ലാല അമർനാഥ് അവാർഡ് തുടർച്ചയായി സക്‌സേന സ്വന്തമാക്കുകയും ചെയ്തിരുന്നു.