Site icon Fanport

കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ എതിരാളികൾ തീരുമാനം ആയി

ദേശീയ ജൂനിയർ വനിതാ ഫുട്ബോളിൽ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ എതിരാളികൾ തീരുമാനം ആയി. ദാദർ നാഗർ ഹവേലി ആകും കേരളത്തിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളികൾ. അണ്ടർ 17 ജൂനിയർ ഫുട്ബോളിൽ ജൂൺ 30ന് വൈകിട്ട് 3 മണിക്ക് ആകും കേരളം ദാദർ ഹവേലിയെ നേരിടുക.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് കേരളം ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്. ലഡാകിനെ 8-1നും പഞ്ചാബിനെ 6-1നും നാഗാലാൻഡിനെ 7-0നും തോൽപ്പിക്കാൻ കേരളത്തിന് ആയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാർട്ടറിലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളിലായി 21 ഗോളുകൾ അടിച്ച കേരളം 2 ഗോളുകൾ ആണ് വഴങ്ങിയത്.

കേരളത്തിനായ് ഷിൽജി ഷാജി 3 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിരുന്നു.

Exit mobile version