കേരളത്തിന്റെ സഹായനിധിക്കായി ഇതിഹാസ താരങ്ങളുടെ ഫുട്ബോൾ മത്സരം

പ്രളയത്താൽ ബാധിക്കപ്പെട്ട കേരളത്തിന് കൈതാങ്ങാവാൻ ഒരു ഫുട്ബോൾ മത്സരം ഒരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോൾ കണ്ട ഇതിഹാസങ്ങൾ ഒരിക്കൽ കൂടി ബൂട്ടു കെട്ടുന്ന മത്സരത്തിൽ കേരളവും ഗോവയുമാണ് ഏറ്റുമുട്ടുക. ഇന്ത്യൻ ഫുട്ബോളിൽ എപ്പോഴും രണ്ട് ശക്തികളായി മികച്ചു നിന്ന ഗോവയിലെയും കേരളത്തിലെയും മുൻ താരങ്ങൾ ഈ മത്സരത്തിൽ ബൂട്ട് കെട്ടും.

സാക്ഷാൽ ഐ എം വിജയനാകും കേരളത്തിന്റെ ടീമിനെ നയിക്കുക. ഗോവൻ ടീമിനെ ബ്രഹ്മാനന്ദും നയിക്കും. 30ൽ അധികം മുൻ ഇന്ത്യൻ താരങ്ങൾ ഈ മത്സരത്തിന്റെ ഭാഗമാകും. മൂന്ന് അർജ്ജുന അവാർഡ് ജേതാക്കളും ഈ മത്സരത്തിൽ ഉണ്ടാകും. ഗോവയിൽ വെച്ചാകും മത്സരം നടക്കുക. സെപ്റ്റംബർ 29നാകും മത്സരം. നേരത്തെ കൊൽക്കത്തയിലും സമാനമായ രീതിയിൽ ഇതിഹാസ താരങ്ങളുടെ മത്സരം നടന്നിരുന്നു

Exit mobile version