കേരള ഗെയിംസ്; കണ്ണൂരിന് വിജയ തുടക്കം

കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ കണ്ണൂരിന് മികച്ച വിജയം. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ വെച്ച് ആലപ്പുഴയെ നേരിട്ട കണ്ണൂർ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. കണ്ണൂരിനായി മുഫീദ് ഇരട്ട ഗോളുകൾ നേടി. 35, 63 മിനുട്ടുകളിൽ ആയിരുന്നു മുഫീദിന്റെ ഗോളുകൾ. സഫുവാൻ, ബബീഷ് എന്നിവരും ഗോളുകൾ നേടി. നാളെ കേരള ഗെയിംസ് പുരുഷ ഫുട്ബോളിൽ മൂന്ന് മത്സരങ്ങൾ നടക്കും.Img 20220504 Wa0052

Exit mobile version