കേരളം തകരുന്നു, നാല് വിക്കറ്റ് നഷ്ടം

ഗുജറാത്തിനെതിരെ 268 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങി രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 26/0 എന്ന നിലയില്‍ ആയിരുന്ന കേരളത്തിന് മൂന്നാം ദിവസം ആദ്യ സെഷനില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ച. ഇന്നത്തെ കളി ആരംഭിച്ച് ഏതാനും ഓവറുകള്‍ക്കുള്ളില്‍ കേരളത്തിന് ഓപ്പണര്‍ വിഷ്ണു വിനോദിനെ നഷ്ടമായി. 23 റണ്‍സാണ് താരം നേടിയത്. ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയ മോനിഷ് കാരപ്പറമ്പിലിനും(7) അധിക സമയം ക്രീസില്‍ ചെലവഴിക്കാനായില്ല. മോനിഷിന് പിന്നാലെ 29 റണ്‍സ് നേടിയ ജലജ് സക്സേനയെയും പുറത്താക്കി ചിന്തന്‍ ഗജ കേരളത്തിന്റെ നില പരുങ്ങലിലാക്കി.

അക്സര്‍ പട്ടേല്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കിയതോടെ 74 റണ്‍സിന് കേരളത്തിന് 4 വിക്കറ്റ് നഷ്ടമായി. 20 ഓവര്‍ പിന്നിടുമ്പോള്‍ കേരളം 78/4 എന്ന നിലയിലാണ്. 9 റണ്‍സുമായി സഞ്ജു സാംസണും ഒരു റണ്‍സ് നേടി സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.

Exit mobile version