സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നെറോക്ക എഫ് സി

- Advertisement -

സൂപ്പർ കപ്പിൽ കേരളത്തിന്റെ എതിരാളികൾ കരുത്തരായ നെറോക്ക എഫ് സി. ഇന്ന് നടന്ന ഡ്രോയിലാണ് ടൂർണമെന്റ് ഫൈനൽ റൗണ്ടിന്റെ ഫിക്സ്ചർ തീരുമാനമായത്.

ഐ എസ് എല്ലിൽ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. പ്രഥമ ഐ ലീഗിൽ തന്നെ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്ത് എത്തിയ ക്ലബാണ് നെറോക എഫ് സി. അതുകൊണ്ട് തന്നെ കേരളത്തിന്റെ സൂപ്പർ കപ്പ് മുന്നേറ്റം എളുപ്പമാകില്ല . നോക്കൗട്ട് രീതിയിലാണ് സൂപ്പർ കപ്പ് നടക്കുന്നത്. പരാജയപ്പെട്ടാൽ ടൂർണമെന്റിന് പുറത്താകും.

ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവയ്ക്ക് ജംഷദ്പൂരാണ് എതിരാളികൾ. ഐ എസ് എല്ലിലെ നിരാശ ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ പരിഹരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. കേരളത്തിൽ നിന്ന് സൂപ്പർ കപ്പിൽ ഉള്ള മറ്റൊരു ക്ലബായ ഗോകുലം എഫ് സി യോഗ്യതാ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആണ് നേരിടുന്നത്.

സൂപ്പർ കപ്പ് ഫിക്സ്ചർ

ബെംഗളൂരു എഫ് സി vs Q2

പൂനെ സിറ്റി vs ഷില്ലോങ് ലജോങ്

എഫ് സി ഗോവ vs Q4

ചെന്നൈയിൻ vs ഐസോൾ

മോഹൻ ബഗാൻ vs Q1

മിനേർവ പഞ്ചാബ് vs ജംഷദ്പൂർ

ഈസ്റ്റ് ബംഗാൾ vs Q3

നെറോക എഫ് സി vs കേരളാ ബ്ലാസ്റ്റേഴ്സ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement