Picsart 22 08 24 21 20 12 382

സ്റ്റേഡിയം മഞ്ഞക്കടൽ ആക്കണ്ടേ?! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് ഉടൻ വില്പ്പനക്ക്

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഐ എസ് എൽ മത്സരങ്ങൾക്കായുള്ള ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും എന്ന് ക്ലബ് അറിയിച്ചു. രണ്ട് വർഷങ്ങളായി കലൂർ സ്റ്റേഡിയത്തിൽ മത്സരങ്ങൾ കാണാൻ കഴിയാത്തവരെ ഹോം ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുക ആണ് എന്ന് ക്ലബ് ഇന്ന് പ്രഖ്യാപിച്ചു. ഇൻസൈഡർ പ്ലാർഫോം വഴി ആകും ടികറ്റുകൾ ലഭ്യമാവുക. ഐ എസ് എല്ലിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സീസൺ ടിക്കറ്റുകളും മത്സര ടിക്കറ്റുകളും ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാകും.

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഐ എസ് എൽ സീസൺ നടക്കുന്നത്. കഴിഞ്ഞ സീസണിൽ കോവിഡ് കാരണം ഗോവയിൽ നടന്ന ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ വരെ എത്തിയിരുന്നു. ഇവാൻ വുകമാനോവിചിന്റെ കീഴിൽ ഗംഭീര പ്രകടനം നടത്തിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇത്തവണ സ്റ്റേഡിയത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. നിറഞ്ഞ കലൂർ സ്റ്റേഡിയം കാണാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോൾ യു എ ഇയിൽ പരിശീലനം നടത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ടിക്കറ്റുകളെ കുറിച്ചുള്ള അപ്ഡേറ്റുകൾക്ക്.

https://insider.in/sign-up-for-updates-on-kerala-blasters-fc-hero-indian-super-league-2022-23/event

Exit mobile version