സൂപ്പർ കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചു വിദേശ താരങ്ങൾ മാത്രം

സൂപ്പർ കപ്പിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അഞ്ചു വിദേശ താരങ്ങളെ ഉണ്ടാകു. ആറു വിദേശ താരങ്ങളെ വരെ ടീമിൽ ഉൾകൊള്ളിക്കാൻ സൂപ്പർ കപ്പ് അനുവാദം നൽകുന്നുണ്ട് എങ്കിലും അഞ്ച് താരങ്ങളെ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളൂ.

കേരള ബ്ലാസ്റ്റേഴ്സിനായി രജിസ്റ്റർ ചെയ്ത വിദേശ താരങ്ങൾ;

1, കറേജ് പെകൂസൺ

2, വെസ് ബ്രൗൺ

3, വിക്ടർ പുൾഗ

4, പോൾ റഹുബ്ക

5, ലാകിച് പെസിച്

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന ഡിമിറ്റാർ ബെർബറ്റോവ്, ഇയാൻ ഹ്യൂം, ഗുഡ്യോൺ, കിസിറ്റോ തുടങ്ങുവരൊന്നും സൂപ്പർ കപ്പിന് ഉണ്ടാവില്ല. ഐ എസ് എൽ കഴിഞ്ഞ പരിശീലകൻ ജെയിംസിനെയും വിമർശിച്ച് ഇന്ത്യ വിട്ട ബെർബറ്റോവ് തിരിച്ചുവരില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. വായ്പാ കരാർ അവസാനിച്ചതിനാലാണ് ഗുഡ്യോൺ ഇല്ലാത്തത്. പരിക്കാണ് കിസിറ്റോയുടേയും ഇയാൻ ഹ്യൂമിന്റേയും അഭാവത്തിന്റേയും കാരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദുബായ് കൊടുവള്ളി സൂപ്പർ ലീഗിൽ മെട്രോ ഈസ്റ്റ് കിഴക്കോത്ത് ചാമ്പ്യന്മാർ
Next articleകന്നി കൗണ്ടി അനുഭവത്തിനൊരുങ്ങി കോഹ്‍ലി