20220807 180432

പ്രതീക്ഷകൾ ഏറെ, കേരള ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിച്ചു

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള പരിശീലനം ആരംഭിച്ചു. ഇന്ന് ആദ്യ സെഷൻ പരിശീലനം ഇവാൻ വുകമാനോവിചിന് കീഴിൽ നടന്നു. കൊച്ചിയിൽ ആണ് ടീം ഇപ്പോൾ പരിശീലനം നടത്തുന്നത്. വരുന്ന ആഴ്ച ടീം ദുബൈയിലേക്ക് പോകാൻ ഇരിക്കുകയാണ്. ഇന്ത്യൻ താരങ്ങളും ഇവാൻ വുകമാനോവിചും കേരളത്തിൽ ഇതിനകം എത്തിയ വിക്ടർ മോങ്ങിലും ഇവാൻ കലിയുഷ്നിയും ലെസ്കോവിചും പരിശീലനത്തിൽ ഒപ്പം ഉണ്ട്‌.

പ്രീസീസൺ ടൂറിനായി യു എ ഒയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് അവിടെ മൂന്ന് മത്സരങ്ങൾ കളിക്കുന്നുണ്ട്. അൽനാസ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശത്തെ എതിരാളികൾ ആകും

Story Highlight: Kerala Blasters started preseason training

Exit mobile version