
സൂപ്പർ കപ്പിൽ ഏപ്രിൽ 6ന് നെറോക എഫ് സിയെ നേരിടാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്. 5 വിദേശതാരങ്ങൾ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഉള്ളൂ. പരിക്ക് ഭേദമാകാത്ത ഇയാൻ ഹ്യൂമും കിസിറ്റോയും സൂപ്പർ കപ്പിന് ഉണ്ടാകില്ല.
ടീമിലെ മറ്റൊരു പ്രധാന അഭാവം വിങ്ങറായ ജാക്കിചന്ദ് സിങാണ്. 6 മലയാളി താരങ്ങൾ സ്ക്വാഡിലുണ്ട്. മുൻ ഇന്ത്യൻ അണ്ടർ 17 താരമായ ഋഷി ദത്തും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഋഷി ദത്ത്, സി കെ വിനീത്, സഹൽ അബ്ദുൽ സമദ്, ജിഷ്ണു ബാലകൃഷ്ണൻ, റിനോ ആന്റോ, പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളികൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial