സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും

ഈ സീസൺ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും കളിക്കും. കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന രണ്ട് ക്ലബുകൾക്ക് പുറമെ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിനും കളിക്കാൻ അവസരം വന്നത് നേരത്തെ ഒരു സംസ്ഥാനത്ത് നിന്ന് ഒൽരണ്ട് ക്ലബുകൾ മാത്രമെ കളിക്കു എന്ന് എ ഐ എഫ് എഫ് നിബന്ധന വെച്ചിരുന്നു. എന്നാൽ അത് ഐ എസ് എൽ റിസേവ് ടീമുകൾക്ക് ബാധകമായിരിക്കില്ല.

കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് മാത്രമല്ല പല പ്രമുഖ ഐ എസ് എൽ ക്ലബുകളുടെയും റിസേർവ് ടീമുകൾ ഇത്തവണ സെക്കൻഡ് ഡിവിഷനിൽ കളിക്കും. കഴിഞ്ഞ സീസണിൽ സെക്കൻഡ് ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. സെക്കൻഡ് ഡിവിഷനിൽ കളിക്കും എങ്കിലും ഫൈനൽ റൗണ്ടിൽ എത്താനോ പ്രമോഷൻ നേടാനോ റിസേർവ് ടീമുകൾക്ക് ആവില്ല.

കേരളത്തിൽ നിന്ന് എഫ് സി കേരള, സാറ്റ് തിരൂർ, ക്വാർട്സ് എഫ് സി എന്നീ ടീമുകൾ സെക്കൻഡ് ഡിവിഷൻ കളിക്കാൻ വേണ്ടു അപേക്ഷ നൽകിയിട്ടുണ്ട് ഇവരിൽ ഏതെങ്കിലും രണ്ട് ടീമുകൾക്ക് അവസരം ലഭിക്കും.

Exit mobile version