Img 20220913 183611

ഒരുക്കം ഗംഭീരം, സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് മികച്ച വിജയം | Exclusive

ഇന്ന് കൊച്ചിയിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. നാഷണൽ ഗെയിംസിനായി ഒരുങ്ങുന്ന കേരള ടീമിനെ ആണ് ഇന്ന് ബ്ലാസ്റ്റേഴ്സ് നേരിട്ടത്‌. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. പ്രീസീസൺ ടൂർ കഴിഞ്ഞ് കേരളത്തിൽ എത്തിയ ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ആദ്യ പകുതിയിൽ സൗരവ് നേടിയ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു‌. രണ്ടാം പകുതിയിൽ ആണ് ബാക്കി ഗോളുകൾ വന്നത്‌‌. മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ഇത് കഴിഞ്ഞ് പൂട്ടിയയുടെ വക ഒരു ഫ്രീകിക്കിലൂടെ മൂന്നാം ഗോളും വന്നു.

ഇനി കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച എം എ കോളേജിനെതിരെ സന്നാഹ മത്സരം കളിക്കും.

പൂട്ടിയ നേടിയ ഗോൾ; https://twitter.com/kbfcxtra/status/1569671758051155969?t=zydTjVevCmbr7mmtk0N46g&s=19

Exit mobile version