കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ഫിക്സ്ചറുകൾ അറിയാം

Ivan Blasters

പ്രീസീസൺ ടൂറിനായി യു എ ഒയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് മത്സരങ്ങൾ ആകും അവിടെ കളിക്കുക. അൽനാസ, ദിബ എഫ് സി, ഹത്ത സ്പോർട്സ് ക്ലബ് എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശത്തെ എതിരാളികൾ ആകും.

2022 ഓഗസ്റ്റ് 20 ഞായറാഴ്ച ദുബായിലെ അല്‍മക്തൂം സ്‌റ്റേഡിയത്തിൽ അല്‍നാസ്ര്‍ എസ്‌സിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ പ്രീസീസൺ മത്സരം. ഓഗസ്റ്റ് 25ന് ദിബ അല്‍ ഫുജൈറ സ്‌റ്റേഡിയത്തിൽ ദിബ എഫ്‌സിയെ നേരിടും. ഓഗസ്റ്റ് 28ന് ൽ ഹംദാൻ ബിൻ റാഷിദ് സ്‌റ്റേഡിയത്തിൽ ഹത്ത സ്‌പോര്‍ട്‌സ് ക്ലബിനെയും കേരള ബ്ലാസ്‌റ്റേഴ്‌സ് നേരിടും. ഈ മത്സരം കഴിഞ്ഞ് ഇവാനും സംഘവും കൊച്ചിയിലേക്ക് മടങ്ങും.
Img 20220721 Wa0033
മൂന്ന് മത്സരങ്ങള്‍ക്കും ടിക്കറ്റ് വഴി കാണികള്‍ക്കുള്ള പ്രവേശനമുണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ യൂടൂബ് ചാനൽ വഴി കളി തത്സമയം റിപ്പോർട്ട് ചെയ്യും എന്നും പ്രതീക്ഷിക്കാം. കൊച്ചിയിൽ അടുത്ത മാസം ഒന്നാം തീയതി ബ്ലാസ്റ്റേഴ്സ് പരിശീലനം ആരംഭിക്കും. യു എ ഇയിലേക്ക് പോകും മുമ്പ് കേരളത്തിലെ ക്ലബുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനും ടീം ആലോചിക്കുന്നുണ്ട്.

ഫിക്സ്ചർ;

August 20 vs Al Nasr SC
August 25 vs Dibba FC
August 28 vs Hatta Sports Club