Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസണിൽ പുതിയ എതിരാളികൾ

കേരള ബ്ലാസ്റ്റേഴ്സിന് പ്രീ സീസണിൽ പുതിയ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത രണ്ട് പ്രീ സീസൺ മത്സരങ്ങളിൽ കേരള സന്തോഷ് ട്രോഫി ടീമിനെയും ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്ക് പകരം വന്ന ഹൈദരാബാദ് എഫ്.സിയെയും നേരിടും. കേരള സന്തോഷ് ട്രോഫി ടീമിനെതിരെയുള്ള മത്സരം ഒക്ടോബർ 3നാണ്.

കേരളത്തിൽ ഇതുവരെ രണ്ട് പ്രീ സീസൺ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ ജയിക്കുകയും ഒരു മത്സരത്തിൽ തോൽക്കുകയും ചെയ്തിരുന്നു. ആദ്യ പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൗത്ത് യുണൈറ്റഡ് എഫ്.സിയെയാണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സൗത്ത് യൂണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.

എന്നാൽ ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ ഐ ലീഗ് ടീമായ റിയൽ കാശ്മീരിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു.  നേരത്തെ യു.എ.യിൽ നടന്ന പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് യു.എഇ ക്ലബിനോട് സമനില വഴങ്ങിയിരുന്നു.

Exit mobile version