20220807 180426

എങ്ങനെ മെച്ചപ്പെടും, കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് തടസ്സം ആയി സ്പോർട്സ് കൗൺസിലും പോലീസും

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലന സെഷനിൽ തന്നെ പ്രശ്നങ്ങൾ. കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണായുള്ള പരിശീലനത്തിന് കൊച്ചി പനമ്പിള്ളി നഗർ ഗ്രൗണ്ടിലെ എത്തിയപ്പോൾ ആണ് പ്രശ്നമായത്‌. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ടീം ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്നു എന്ന് പറഞ്ഞ് പരിശീലനം തടയാൻ ഗ്രൗണ്ടിൽ എത്തിയത്‌.

കേരള ബ്ലാസ്റ്റേഴ്സ് അനുവാദമില്ലാതെയാണ് ഗ്രൗണ്ടിൽ എത്തിയത് എന്നും അവർ ലോക്ക് തകർത്താണ് അകത്ത് കയറിയത് എന്നും അതാണ് പോലീസിനെ വിളിച്ചത് എന്നുമാണ് സ്പോർട്സ് കൗൺസിലിന്റെ വാദം.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് സെലെക്ഷൻ ട്രയൽസ് നടത്തിയപ്പോഴും ക്ലബും സ്പോർട്സ് കൗൺസിലുമായി സമാന പ്രശ്നം ഉണ്ടായിരുന്നു. അന്ന് കാര്യങ്ങൾ സംസാരിച്ച് ട്രയൽസ് നടന്നു. ഇന്നും ക്ലബ് അധികൃതരും സ്പോർട്സ് കൗൺസിലും ചർച്ചകൾ നടത്തി പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇനി പരിശീലനം സുഖമമായി നടക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനം കഴിഞ്ഞു എത്തിയപ്പോൾ താരങ്ങളുടെ ചേയ്ഞ്ചിങ് റൂം പൂട്ടിയിട്ടത് താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

Story Highlight: Kerala blasters practice interrupted by sports council and police

Exit mobile version