Site icon Fanport

ടീമിനെ മെച്ചപ്പെടുത്തും എങ്കിൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ എത്തിക്കുകയുള്ളൂ

Img 20220101 144713

ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സൈനിംഗ് നടത്തും എന്ന് ഉറപ്പില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ടീമിനെ മെച്ചപ്പെപ്പെടുത്തും എന്ന് ഉറപ്പുള്ള താരങ്ങളെ മാത്രമെ ഈ വിൻഡോയിൽ ടീമിൽ എത്തിക്കുക ഉള്ളൂ. അല്ലാതെ ഒരു താരം ക്ലബ് വിട്ടു എന്നത് കൊണ്ട് മാത്രം വേറെ ഒരു താരത്തെ എടുക്കില്ല എന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മികച്ച സ്ക്വാഡ് ഉണ്ടെന്നും ഒരോ സൈനിംഗും ഭാവി കൂടെ കണ്ട് കൊണ്ടുള്ളത് ആണെന്നും ഇവാൻ പറഞ്ഞു.

വിദേശ സൈനിംഗുകൾ ജനുവരിയിൽ നടത്തില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇപ്പോൾ ഉള്ള വിദേശ താരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തൃപ്തരാണ്. ഈ സീസൺ അവരുമായി തന്നെ തുടരും. ഇവാൻ പറഞ്ഞു.

Exit mobile version