കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം വിദേശ സൈനിംഗ്, ബോസ്നിയൻ താരം കൊച്ചിയിൽ

ആരാധകരെ വീണ്ടും ഞെട്ടിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം വിദേശ സൈനിംഗ് പൂർത്തിയാക്കി. ബോസ്നിയൻ പ്രതിരോധ താരം ഇനസ് സിപോവികാണ് കൊച്ചിയിൽ എത്തുന്നത്‌. ആറരയടിക്കാരനായ സിപോവിക് ആയിരിക്കും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ നയിക്കുക. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയുടെ താരമായിരുന്നു സിപോവിക്. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ സിപോവിക് കളിച്ചു.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്ന ആദ്യ ബോസ്നിയൻ താരം കൂടിയാവും സിപോവിക്. ഉറൂഗ്വൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണക്ക് പിന്നാലെയാണ് സിപോവിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഒരു വർഷത്തെ കരാറിലാണ് ഇനസ് സിപോവിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.

Exit mobile version