Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ 

ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിനെ തുടർന്ന് ഒഴിവ് വന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി  നെലോ വിൻഗദയെ നിയമിച്ചു. ‘ദി പ്രൊഫസർ’ എന്ന പേരിലാണ് നെലോ അറിയപ്പെടുന്നത്. ഈ സീസണിന്റെ അവസാനം വരെയാണ് നെലോയുടെ നിയമനം എന്നാണ് അറിയാൻ കഴിയുന്നത്.  പോർച്ചുഗൽ സ്വദേശിയായ നെലോ വിൻഗദ നിരവധി ദേശീയ ടീമുകളെ  പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ ഐ.എസ്.എല്ലിൽ  നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായും 65കാരനായ നെലോ വിൻഗദ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്ന് നോർത്ത് ഈസ്റ്റ് ലീഗിൽ അഞ്ചാം സ്ഥാനത്താണ് സീസൺ അവസാനിപ്പിച്ചത്.

പോർച്ചുഗൽ അണ്ടർ 20 ടീം, സൗദി അറേബ്യ, ഇറാൻ അണ്ടർ 23, മലേഷ്യ, ഈജിപ്ത്, ജോർദാൻ എഫ് സി സിയോൾ എന്നി  ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യക്ക് 1996ലെ ഏഷ്യ കപ്പ് കിരീടവും 1998 ഫ്രാൻസ് ലോകകപ്പിലേക്ക് യോഗ്യതയും നെലോ നേടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ നടന്ന കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ ഇറാൻ ടീമിന്റെ പരിശീലക സംഘത്തിലെ അംഗമാണ് നെലോ.

Exit mobile version