Site icon Fanport

ഇനി ലാലേട്ടനും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം!!

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇനി മലയാള സിനിമാ ഇതിഹാസം മോഹൻലാലും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗുഡ്വിൽ ബ്രാൻഡ് അമ്പാസിഡറായാണ് മോഹൻലാൽ എത്തുന്നത്. ഇന്ന് നടന്ന ജേഴ്സി പ്രകാശന ചടങ്ങിൽ മോഹൻലാലിന്റെ ടീമിനൊപ്പം സഹകരിക്കാനുള്ള തീരുമാനവും ക്ലബ് പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹകരിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.

കേരളത്തിലെ യുവാക്കളിലും കുട്ടികളിലും ഫുട്ബോളിനോട് താല്പര്യമുണ്ടാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സാന്നിദ്ധ്യം സഹായിക്കുന്നുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾക്ക് തന്റെ വരവും സഹായകമാവുമെന്നാണ് വിശ്വാസം എന്നു മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാനും മോഹൻലാൽ മറന്നില്ല.

Exit mobile version