ഡിഫൻസിൽ കളിക്കാനുള്ള താരങ്ങൾ ഉണ്ട്, പ്രധാന താരങ്ങൾ ഇല്ലാത്തതിൽ പേടിയില്ല എന്ന് ഇവാൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് നാളെ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രധാന താരങ്ങൾ പലരും ഉണ്ടാവില്ല. പ്രത്യേകിച്ച് ഡിഫൻസിൽ സസ്പെൻഷൻ കാരണം ലെസ്കോവിചും ഖാബ്രയും ഇല്ല. ഒപ്പം പരിക്ക് കാരണം ഹോർമിൻപാമും നാളെ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ തീർത്തും പുതിയ ബാക്ക് 4 ആകും നാളെ കാണാൻ ആവുക.
20220212 113149

എന്നാൽ ഈ താരങ്ങൾ ഇല്ല എങ്കിലും ബ്ലാസ്റ്റേഴ്സ് ഭയപ്പെടുന്നില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന് ആവശ്യമായ താരങ്ങൾ ഉണ്ട്. മറ്റു താരങ്ങൾ ഇത് ഒരു അവസരമായി എടുക്കണം. അവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഇത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. ഈ താരങ്ങൾ എല്ലാം ടീമിനൊപ്പം കുറേ കാലമായി പരിശീലനം നടത്തുന്നത് ആണെന്നും അവർക്ക് മത്സരത്തിന് ഇറങ്ങുന്നത് ഒരു പ്രശ്നം ആകില്ല എന്നും ഇവാൻ പറഞ്ഞു.