Site icon Fanport

ഗോകുലത്തെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയർ ലീഗ് സെമിയിൽ

വലിയ പോരാട്ടത്തിന് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയർ ലീഗ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ശക്തരായ ഗോകുലം കേരള റിസേർവ്സിനെ സമനിലയിൽ പിടിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിര സെമി ഉറപ്പിച്ചത്. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കേരള ബ്ലാസ്റ്റേഴ്സ് കെ പി എൽ സെമിയിൽ എത്തുന്നത്.

ഇന്ന് മത്സരത്തിന്റെ 55ആം മിനുട്ടിൽ നിംഷാദിലൂടെ ഗോകുലം ആണ് ആദ്യം മുന്നിൽ എത്തിയത്. പക്ഷെ കളി അവസാനിക്കാൻ 10 മിനുട്ട് മാത്രം ശേഷിക്കെ നാവൊറം മഹേഷ് നേടിയ ഗോൾ കേരള ബ്ലസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് എയിൽ എട്ടു മത്സരങ്ങളിൽ നിന്നായി 11 പോയന്റിൽ എത്തി രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഗോകുലം നേരത്തെ തന്നെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സെമിയും ഉറപ്പിച്ചിരുന്നു. സെമിയിൽ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ സാറ്റ് തിരൂർ ആകും ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ നേരിടുക.

Exit mobile version