ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിനെയും കേരള യുണൈറ്റഡ് തകർത്തു

കേരള പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ സീസൺ ആരംഭം. ഇന്ന് നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കേരള യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തത്. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള യുണൈറ്റഡ് വിജയിച്ചത്. ആദ്യ മത്സരത്തിൽ കോവളം എഫ് സിയെയും കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് ബുജൈറിന്റെ ഇരട്ട ഗോളുകളാണ് കേരള യുണൈറ്റഡിന് കരുത്തായത്. മത്സരത്തിന്റെ 43ആം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു കേരള യുണൈറ്റഡിന്റെ ഗോൾ. നന്നായി വർക്ക് ചെയ്ത സെറ്റ്പീസ് 20 വാരെ അകലെ നിന്ന് നിധിൻ വലയിൽ എത്തിച്ചു. ഈ ഗോൾ വീണ് മിനുട്ടുകൾക്ക് അകം കേരള യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ആദർശിന്റെ മനോഹരമായ ഒരു ത്രൂ പാസ് സ്വീകരിച്ചു ബുജൈർ ആണ് ആ ഗോൾ നേടിയത്.

രണ്ടാം പകുതിയ ഒരു പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി. നിഹാലിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി നിഹാൽ തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സമനിലക്കായി പൊരുതി എങ്കിലും 89ആം മിനുട്ടിൽ വീണ്ടും ആദശ് ബുജൈർ കൂട്ടുകെട്ട് ഒരുമിച്ചു. ആദർശ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് സീകരിക്ക് ബുജൈർ കേരള യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്നായി ബുജൈർ മൂന്നു ഗോളുകൾ സ്കോർ ചെയ്തു.

Exit mobile version