Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് ജേഴ്സി ഒരുക്കിയവർ ഏഷ്യകപ്പിൽ ഇന്ത്യക്കു ജേഴ്സി ഒരുക്കും

ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ഫുട്ബോൾ ടീം പുതിയ ജേഴ്സി ഒരുക്കുന്നു.ദീർഘകകാലമായി ഇന്ത്യൻ ഫുട്ബോളിന്റെ ജേഴ്സി ഒരുക്കുകയായിരുന്ന നൈകുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ കമ്പനിയുമായി സഹകരിച്ചാണ് ഇന്ത്യയുടെ പുതിയ ജേഴ്സി എത്തുന്നത്. നൈകുമായുള്ള കരാർ അവസാനിപ്പിച്ച ഇന്ത്യൻ ടീം six5six എന്ന കമ്പനിയുമായാണ് കരാറിൽ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ജേഴ്സി ഒരുക്കിയത് six5six എന്ന കമ്പനി തന്നെ ആയിരുന്നു. ഏഷ്യാ കപ്പിനായായിരിക്കും Six5sixലൂടെ ഇന്ത്യൻ ടീമിന്റെ ആദ്യ ജേഴ്സി എത്തുക. പുതിയ ജേഴ്സി അടുത്ത ആഴ്ച പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ലോകനിലവാരത്തിലുള്ള ജേഴ്സിയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 2011 ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ഏഷ്യാകപ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച ജേഴ്സി ഒരുക്കാനും six5six ശ്രമിക്കും.

അവസാന 12 വർഷമായി നൈക് ആയിരുന്നു ഇന്ത്യയുടെ കിറ്റ് പാട്ണർ. 2006ൽ ആയിരുന്നു അഡിഡാസുമായുള്ള കരാർ അവസാനിപ്പിച്ച് ഇന്ത്യ നൈകുമായി കരാർ ഒപിട്ടത്.

Exit mobile version