അവസരങ്ങൾ തുലച്ച് കളഞ്ഞ ആദ്യ പകുതി, ഗോളുമില്ല ആരവവുമില്ല

കേരള ബ്ലാസ്റ്റേഴ്സും ജംഷദ്പൂരും തമ്മിൽ നടക്കുന്ന പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ നിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം കണ്ട ആദ്യ പകുതിയിൽ കേരളം മുന്നിൽ എത്തിയില്ല എന്നത് അത്ഭുതം മാത്രമാണ്. അത്രയ്ക്ക് അവസരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ ലഭിച്ചത്.

സഹൽ അദ്ബുൽ സമദിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിന് ഉരുമ്മി പുറത്ത് പോയി. ലെൻ ദുംഗലിന് ലഭിച്ച തുറന്ന അവസരം മുതലാക്കാൻ അദ്ദേഹത്തിന് ആയതുമില്ല. തീർത്തും കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം ആയിരുന്നു ആദ്യ പകുതിയിൽ കണ്ടത്. തുലച്ചു കളഞ്ഞ അവസരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി വില കൊടുക്കേണ്ടി വരുമോ എന്ന് അടുത്ത പകുതിയിൽ അറിയാം.

ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കിസിറ്റോ പരിക്കേറ്റ് പുറത്ത് പോയി. പകരം പെകൂസൺ ഇറങ്ങിയിട്ടുണ്ട്.

Exit mobile version