Site icon Fanport

“കഴിഞ്ഞ സീസണിൽ എവിടെ ആയിരുന്നു എന്ന് ഓർക്കണം, ഒരിക്കലും കേരള ബ്ലാസ്റ്റേഴ്സ് വിനയം കൈവെടിയരുത്”

കേരള ബ്ലാസ്റ്റേഴ്സിന് നാളെ ജംഷദ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കുക ആണെങ്കിൽ ഐ എസ് എല്ലിന്റെ ഒന്നാം സ്ഥാനത്ത് എത്താം. എന്നാൽ ഇപ്പോൾ ലീഗിന്റെ എവിടെയാണ് തങ്ങൾ ഉള്ളത് എന്ന് ശ്രദ്ധിക്കുന്നില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. എല്ലാ സീസണിന്റെ തുടക്കത്തിൽ എല്ലാ ടീമുലളും അവർക്ക് പറ്റാവുന്ന ഏറ്റവും ഉയരത്തിൽ എത്തണം എന്നാണ് ചിന്തിക്കുന്നത്. ഞങ്ങൾക്ക് കഴിഞ്ഞ സീസൺ വളരെ മോശമായിരുന്നു. അവസാനത്ത് നിന്ന് രണ്ടാമതായാണ് ഞങ്ങൾ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ സീസൺ തുടക്കത്തിൽ വായടക്കുക പരാമാവധി കഠിന പ്രയത്നം ചെയ്യുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. ഇവാൻ പറഞ്ഞു.

ഇപ്പോൾ സീസൺ പകുതിക്ക് ആയിരിക്കെ ഞങ്ങൾ ഇപ്പോഴത്തെ ഫോം തുടരണമെന്നാണ് ഉദ്ദേശം. ഈ മൊമന്റം കളയാതെ ഇരിക്കണം. ഒരോ മത്സരമെന്ന രീതിയിൽ ഒരോ കളികളെയും നോക്കി കാണുക. സീസണിൽ അവസാനത്തിൽ എവിടെ എത്തും എന്ന് ‌ഞങ്ങൾക്ക് നോക്കാം. ലീഗിൽ നല്ല നിലയിൽ ആണെങ്കിൽ ഞങ്ങൾ സന്തോഷവാന്മാരായിരിക്കും. അങ്ങനെ അല്ല എങ്കിൽ പിഴവുകൾ പരിഹരിക്കാൻ ശ്രമിക്കും. പക്ഷെ ഒരിക്കലും. വിനയം ഞങ്ങൾ കൈവിടരുത്. ഇവാൻ പറഞ്ഞു. കഠിന പ്രയത്നം അവസാന മത്സരം വരെ തുടരണം എന്നും കോച്ച് പറഞ്ഞു.

Exit mobile version