Sahal Rahul Blasters

സങ്കട വാർത്ത!! കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഇന്ത്യൻ ഫുട്ബോൾ ടീമും തമ്മിൽ മത്സരം നടക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ഇന്ത്യൻ ഫുട്ബോൾ ടീമും തമ്മിൽ ഉള്ള സൗഹൃദ മത്സരം ഈ മാസം നടക്കില്ല. സെപ്റ്റംബറിലെ ഇന്ത്യൻ ക്യാമ്പിന്റെ സമയത്ത് ഈ സൗഹൃദ മത്സരം നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സമയം പ്രശ്നനായതിനാൽ ഈ കളി നടത്തണ്ട് എന്ന് തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ 18നോ 19നോ ആയിരുന്നു കളി നടക്കേണ്ടിയിരുന്നത്.

ഇന്ത്യ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതിന് മുന്നെ ഈ മത്സരം നടക്കില്ല എന്ന് മാധ്യമ പ്രവർത്തകൻ ആയ മാർക്കസ് അറിയിച്ചു ഭാവിയിൽ ഇത് നടത്തുന്നതിനെ കുറിച്ച് ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സെപ്റ്റംബർ 22നാണ് സൗഹൃദ മത്സരങ്ങൾ കളിക്കാനായി വിയറ്റ്നാമിലേക്ക് പോവുന്നത്. അവിടെ ഇന്ത്യ സിംഗപ്പൂരിനെയും വിയറ്റ്നാമിനെയും നേരിടും. ഇന്ത്യയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ മത്സരം വേണം എന്ന് ഇവാൻ വുകമാനോവിച് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. അന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റിമാചും ഈ ആവശ്യത്തിന് ഒപ്പം നിൽക്കുകയായിരുന്നു. ഈ സൗഹൃദ മത്സരം നടക്കും എന്ന പ്രതീക്ഷയിൽ ആയിരുന്ന കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഈ വാർത്ത നിരാശ നൽകും

Exit mobile version