കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി സ്പോൺസറാവാൻ കേരളത്തിന്റെ സ്വന്തം Hyvesports രംഗത്ത്

സ്പോർട്സ് വിയർ രംഗത്ത് കേരളത്തിന്റേതായ സാന്നിദ്ധ്യമായി മാറിക്കൊണ്ടൊരിക്കുന്ന Hyvesports അടുത്ത വലിയ ചുവട് വെക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ഏക ഐ എസ് എൽ ക്ലബും ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും വലിയ ആരാധകർ ഉള്ള ക്ലബുമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കാനാണ് Hyve ഇപ്പോൾ ശ്രമിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ജേഴ്സി സ്പോൺസറാകാനായി രംഗത്തുള്ള സ്പോർട്സ് വിയർ ബ്രാൻഡുകളുടെ കൂട്ടത്തിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Hyveഉം ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സുമായി ഇതു സംബന്ധിച്ച് Hyve ചർച്ചകൾ നടത്തുകയാണെന്നും പ്രതീക്ഷയോടെയാണ് ഈ നീക്കത്തെ അവർ കാണുന്നത് എന്നും ഹൈവ് സ്പോർട്സുമായ ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. ഹൈവിനെ കൂടാതെ മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്പോൺസർ ചെയ്തിട്ടുള്ള six5six, Nivia, T10 സ്പോർട്സ് എന്നിവരും രംഗത്തുണ്ട്. എന്നാൽ ഈ വമ്പന്മാരെയൊക്കെ പിന്തള്ളി കേരളത്തിലുള്ള ഒരു സ്റ്റാർടപ്പ് കമ്പനി കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി സ്പോൺസർ ആവുകയാണെങ്കിൽ അത് മലയാളികൾക്കും സന്തോഷം നൽകും.
Img 20210620 Wa0020

നേരത്തെ കേരള പ്രീമിയർ ലീഗ് ക്ലബായ കോവളം എഫ് സിക്ക് ഹൈവ് ജേഴ്സി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഉള്ള ട്രാവൻകൂർ എഫ് സിക്കായും Hyve ജേഴ്സി ഒരുക്കിയിട്ടുണ്ട്.

Exit mobile version