Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ സ്പോൺസർ

പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സ്പോൺസർ കൂടി. ഹാവൽസ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്റ്റാൻഡേർഡ് എന്ന കമ്പനിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ ആയിരിക്കുന്നത്. ഇത് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ സ്റ്റാൻഡേർഡ് കമ്പനിയുടെ ലോഗോയുമുണ്ടാവും. ആദ്യ മത്സരത്തിൽ എ.ടി.കെ ക്കെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ സ്റ്റാൻഡേർഡ് കമ്പനിയുടെ ലോഗോ ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് ഹാവൽസ് കമ്പനി കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള സ്‌പോൺസർഷിപ് ഓദ്യോഗികമാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായിട്ടാണ് ഹാവൽസ് ഗ്രൂപ്പ് ഒരു ടീമിനെ സ്പോൺസർ ചെയ്യുന്നത്. നേരത്തെ ഈ സീസണിൽ മൊബൈൽ വിൽപന രംഗത്തെ പ്രമുഖരായ മൈ ജി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ ആയിരുന്നു. ഇവരെ കൂടാതെ മുത്തൂറ്റ് ഗ്രൂപ്പ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു സ്പോൺസർ.

Exit mobile version