20220913 161928

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നു

ഐ എസ് എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സൗഹൃദ മത്സരങ്ങൾ കളിച്ച് ടീമിന്റെ മാച്ച് ഫിറ്റ്നസ് വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ നാഷണൽ ഗെയിംസ് ടീമുമായി സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതാണ് കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിൽ എത്തിയതിനു ശേഷമുള്ള ആദ്യ സൗഹൃദ മത്സരം.

ഇത് കൂടാതെ, വരുന്ന ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് കെ പി എൽ ടീമായ എം എ കോളേജിനോടും സൗഹൃദ മത്സരം കളിക്കും. ഈ മത്സരവും കൊച്ചിയിൽ ആകും നടക്കുക. ഇത് കൂടാതെയും കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്. ഒക്ടോബർ ഏഴിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ സീസൺ ആരംഭിക്കുന്നത്.

Exit mobile version