“വിദേശ താരങ്ങൾ ഇന്ത്യൻ താരങ്ങൾ എന്ന വ്യത്യാസം ഇല്ല, കളിക്കുന്നവർക്ക് ആണ് അവസരം” – കിബു

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് മത്സരത്തിന്റെ ലൈനപ്പ് കണ്ടപ്പോൾ എല്ലാവരും ഞെട്ടിയിരുന്നു. വൻ പേരുമായി എത്തിയ സെന്റർ ബാക്ക് കൂട്ടുകെട്ടായ കോനെയും കോസ്റ്റയും സ്ക്വാഡിൽ പോലും ഉണ്ടായുരുന്നില്ല. പകരം കേരള സെന്റർ ബാക്കിൽ യുവതാരങ്ങളായ ഹക്കുവും സന്ദീപും ആയിരുന്നു ഇറങ്ങിയത്. കിബു വികൂനയുടെ ഈ തീരുമാനം വലിയ വിജയമാവുകയും ചെയ്തു. ഹക്കുവിന്റെയും സന്ദീപിന്റെയും പ്രകടനത്തിൽ വലിയ സന്തോഷം ഉണ്ട് എന്ന് മത്സര ശേഷം കിബു പറഞ്ഞു.

മുംബൈ സിറ്റിക്ക് എതിരെ ഇവരെ തന്നെ കളിപ്പിക്കുമോ അതോ വിദേശ താരങ്ങളെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് കളിക്കുന്നവർക്കും മികവ് തെളിയിക്കുന്നവർക്കുമാണ് അവസരം എന്ന് കിബു വികൂന പറഞ്ഞു. വിദേശ താരം എന്നേ ഇന്ത്യൻ താരം എന്നോ തനിക്ക് വ്യത്യാസമില്ല. ട്രെയിനിങിലും മത്സരത്തിലും മികച്ചു നിൽക്കുന്നുണ്ടോ എന്നതാണ് താൻ നോക്കുക എന്നും വികൂന പറഞ്ഞു. ഇന്ന് അവസരം കിട്ടിയവർ എല്ലാം നല്ല പ്രകടനം നടത്തി എന്നതിൽ തൃപ്തി ഉണ്ട് എന്നും വികൂന പറഞ്ഞു.

Exit mobile version