Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ ഒരുക്കം പത്ത് ഗോളുകളുമായി എഫ് സി കേരളയുടെ നെഞ്ചത്ത്

ഐ എസ് എൽ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് കളിച്ച സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വൻ വിജയം. ഇന്ന് പനമ്പിള്ളി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എഫ് സി കേരളയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് മൊത്തമായി അറിഞ്ഞത്. പത്ത് ഗോളുകളാണ് ഒരു ദയയുമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി കേരള വലയിൽ അടിച്ചു കയറ്റിയത്.

പുതിയ പരിശീലകനായി വിങാഡയെ പ്രഖ്യാപിച്ച ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായിരുന്നു ഇത്. യുവതാരങ്ങളും സീനിയർ താരങ്ങളും വിദേശ താരങ്ങളും ഒക്കെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി മാറി മാറി ഇറങ്ങി. ഒന്നിനെതിരെ പത്ത് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയം. 25ആം തീയതി എ ടി കെയുമായുള്ള മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എൽ പുനരാരംഭിക്കുകയാണ്.

Exit mobile version