Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് vs എഫ് സി ഗോവ, ഇതുവരെ സമനിലകൾ ഇല്ലാത്ത പോരാട്ടം

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ച് എഫ് സി ഗോവയെ നേരിടുകയാണ്. ഇത് ഇരുവരും തമ്മിൽ കളിക്കുന്ന ഒമ്പതാമത്തെ പോരാട്ടം ആകും. ഇരുവരും കളിച്ചപ്പോൾ ഇതുവരെ സമനില പിറന്നിട്ടില്ല എന്നതാണ് ഇതുവരെ ഉള്ള റെക്കോർഡ്. 8 തവണ കളിച്ചപ്പോൾ മുൻതൂക്കം എഫ് സി ഗോവയ്ക്ക് ആണ് ഉള്ളത്. 5 മത്സരങ്ങളിൽ എഫ് സി ഗോവയ്ക്ക് ആയിരുന്നു വിജയം. മൂന്ന് തവണ മാത്രമെ കേരളത്തിന് വിജയം രുചിക്കാനായിട്ടുള്ളൂ.

8 മത്സരങ്ങളിൽ നിന്ന് 29 ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് vs എഫ് സി ഗോവ പോരാട്ടത്തിൽ പിറന്നിട്ടുണ്ട്. ഇതിൽ 19 ഗോളുകൾ അടിച്ചത് ഗോവയാണ്. കഴിഞ്ഞ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോളും ജയം എഫ് സി ഗോവയ്ക്ക് ആയിരുന്നു. അതിൽ 5-2 എന്ന സ്കോറിന് ഗോവ നേടിയ വിജയവും ഉണ്ട്. 2016-17 സീസണിൽ 2-1ന് വിജയിച്ചതാണ് കേരളത്തിന്റെ ഗോവയ്ക്ക് എതിരായ അവസാന വിജയം.

Exit mobile version