Site icon Fanport

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിൽ ഇനി ഒരു ഫ്രഞ്ച് പോരാളി

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണായുള്ള ആദ്യ വിദേശ സൈനിംഗിനെ പ്രഖ്യാപിച്ചു. ഫ്രഞ്ച് സെന്റർ ബാക്കായ സിറിൽ കാലിയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. ഗ്രീസ് ക്ലബായ അപോളൻ പൊണ്ടോവിൽ നിന്നാണ് താരം ഇപ്പോൾ കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.

34കാരനായ താരം സെന്റർ ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുള്ള താരമാണ്. ഗ്രീക് ക്ലബായ വിയേര, പനേറ്റൊലിക്കോസ് എന്നീ ക്ലബുകൾക്കായും ബൂട്ടു കെട്ടിയിട്ടുണ്ട്. അനസ് എടത്തൊടിക, ജിങ്കൻ, ഹക്കു, ലാൽറുവത്താര എന്നിങ്ങനെ ഇന്ത്യയിലെ മികച്ച സെന്റർ ബാക്കുകൾ ഇപ്പൊൾ തന്നെയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് കൂടുതൽ കരുത്താവുകയാണ് കാലിയുടെ വരവോടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version