Picsart 23 01 09 01 38 56 249

“ആദ്യ 25 മിനുട്ട് ആണ് കളി തോൽക്കാൻ കാരണം” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

ഇന്നലെ മുംബൈ സിറ്റിയോട് ഏറ്റ കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ പരാജയത്തിന് കാരണം ആദ്യ 25 മിനുട്ട് ആണെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ആദ്യത്തെ 25 മിനിറ്റ് ആയിരുന്നു യഥാർത്ഥത്തിൽ വ്യത്യാസം എന്ന് കോച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ 25 മിനുട്ടിൽ തന്നെ നാലു ഗോളുകൾ വഴങ്ങിയിരുന്നു.

ഒരു ടീമെന്ന നിലയിൽ, നിങ്ങൾ ലീഗിലെ ഏറ്റവും മികച്ച ടീമിനെ നേരിടുമ്പോൾ കളി ആദ്യം വിസിൽ മു ആരംഭിക്കുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം എന്ന് ഇവാൻ പറഞ്ഞു. ഒരു ടീമെന്ന നിലയിൽ ഈ പ്രകടനം ദേഷ്യവും നിരാശയും ഉണ്ടാക്കുന്നു എന്ന് കോച്ച് പറഞ്ഞു.

കളി തുടങ്ങാൻ 25 മിനിറ്റ് ആണെടുത്തത്. വലിയ മത്സരം ആകുമ്പോൾ അത് അനുവദിക്കാൻ ആകില്ല. വുകോമാനോവിച്ച് മത്സരത്തിന് ശേഷമുള്ള പ്രസ് കോൺഫറൻസിൽ പറഞ്ഞു.

ഇതൊരു കടുപ്പമേറിയ മത്സരമായിരിക്കും എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആദ്യ 25 മിനിറ്റുൽ ഞങ്ങളെ കാണാനെ പറ്റിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version