Site icon Fanport

ബെംഗളൂരുവിനെതിരെ മൂന്ന് മലയാളികളെ അണിനിരത്തി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ പൂനെക്കെതിരെ ഇറക്കിയ ആദ്യ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഡേവിഡ് ജെയിംസ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനെ ഇറക്കുന്നത്. ഇന്ന് മൂന്ന് മലയാളി താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ട്. കഴിഞ്ഞ മത്സരത്തിൽ സ്റ്റാർട്ട് ചെയ്ത സഹലിനും വിനീതിനും പുറമെ പ്രശാന്തും ഇന്ന് ആദ്യ ഇലവനിൽ എത്തി. വിദേശ താരം പൊപ്ലാനിക്ക് ഇന്ന് ബെഞ്ചിൽ ആണ് ഉള്ളത്. മുഹമ്മദ് റാകിപിനു പകരം ലാൽറുവത്താരയും ആദ്യ ഇലവനിൽ എത്തി. കഴിഞ്ഞ മത്സരത്തിൽ എടികെയ്ക്ക് എതിരെ ഇറങ്ങിയ അതേ ലൈനപ്പുമായാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ; നവീൺ, ലാൽറുവത്താര, ജിങ്കൻ, പെസിച്, കാലി, നികോള, സഹൽ, ലെൻ ദുംഗൽ, പ്രശാന്ത്, സ്ലാവിസിയ, വിനീത്

ബെംഗളൂരു എഫ് സി; ഗുർപ്രീത്, ബെഹ്കെ, ജുവാനൻ, സെറാൺ, നിഷു, പാർതാലു, ഖാബ്ര, ഉദാന്ത, ദെൽഗാഡോ, ഛേത്രി, മികു

Exit mobile version