മലയാളി കരുത്ത് കൂടുന്നു, എം പി സക്കീർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അരീക്കോടുകാരുടെ സ്വന്തം മാനുപ്പ എം പി സക്കീർ കേരള ബ്ലാസ്റ്റേഴ്സിൽ. നേരത്തെ തന്നെ ഇതു സംബന്ധിച്ച് വാർത്തകൾ വന്നിരുന്നു എങ്കിലും ഇന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സക്കീറിന്റെ വരവ് അറിയിച്ചത്. മുൻ വിവാ കേരള മിഡ്ഫീൽഡറായിരുന്ന മാനുപ്പയ്ക്ക് കേരളത്തിലേക്കുള്ള മടക്കമാണ് ഈ ബ്ലാസ്റ്റേഴ്സ് കരാർ.

മുംബൈ സിറ്റിയിൽ നിന്നാണ് സക്കീർ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. 18 ലക്ഷം രൂപയ്ക്കായിരുനു മാനുപ്പയെ മുംബൈ കഴിഞ്ഞ ഡ്രാഫ്റ്റിൽ സ്വന്തമാക്കിയത്. മിഡ്ഫീൽഡിൽ താരങ്ങൾ ഇല്ലാത്തത് ആയിരുന്നു ഇക്കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ പ്രധാനമായും പിറകോട്ട് അടിച്ചത്. സക്കീറിന്റെ വരവ് മിഡ്ഫീൽഡ് ശക്തിയാക്കാൻ സഹായിക്കും. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സിക്കു വേണ്ടിയും എം പി സക്കീർ ബൂട്ടു കെട്ടിയിട്ടുണ്ട്. ഐ ലീഗിൽ ചെന്നൈ സിറ്റിയുടെ മധ്യനിരയിലാണ് മാനുപ്പ 2016-17 സീസണിൽ ഉണ്ടായിരുന്നത്.

എസ് ബി ടി, വിവാ കേരള, മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി പ്രമുഖ ക്ലബുകളുടെ മിഡ്ഫീൽഡ് ഭരിച്ച താരമാണ് എം പി സക്കീർ. മാനുപ്പ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത് അരീക്കോടിനും മലപ്പുറത്തിനും ആവേശമാകും. ഈ സീസണിൽ മൂന്ന് മലപ്പുറം കാരാണ് പുതുതായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. അനസും, ഹക്കുവും നേരത്തെ ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial