Picsart 22 09 23 18 25 43 943

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒരു വിജയം കൂടെ, അപോസ്തൊലിസിന് ഹാട്രിക്ക്

പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിജയം കൂടെ. ഇന്ന് എറണാകുളം പനമ്പിള്ളി നഗറിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ തന്നെ റിസേർവ്സ് ടീമിനെ ആണ് നേരിട്ടത്. ഒന്നിനെതിരെ എട്ടു ഗോളുകളുടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീം അനായാസം നേടി. ബ്ലാസ്റ്റേഴ്സിനായി വിദേശ താരം അപോസ്തലോസ് ഹാട്രിക്ക് നേടി.

തുടക്കത്തിൽ ലൂണയുടെ ഗോളിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്‌. പിറകെ ഒരു പെനാൾട്ടിയിലൂടെ അപോസ്തലോസ് ലീഡ് ഇരട്ടിയാക്കി. അതിനു ശേഷം ജെസലിന്റെ ഒരു ക്രോസിൽ നിന്ന് അപോസ്തൊലോസ് തന്നെ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും നേടി. ആദ്യ പകുതി അവസാനിക്കും മുമ്പ് ജാസിമിലൂടെ ഒരു ഗോൾ റിസേർവ്സ് ടീം മടക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അപോസ്തലോസ് ഹാട്രിക്ക് പൂർത്തിയാക്കി. പിന്നെ ബ്രൈസ്, ലൂണ എന്നിവർ ഗോളുകൾ നേടി. ഇതിനു ശേഷം ടീം മൊത്തമായി മാറ്റാൻ ഇവാൻ കോച്ച് തീരുമാനിച്ചു.

സബ്ബായി എത്തി ബിദ്യാസാഗർ ബ്ലാസ്റ്റേഴ്സിനായി ഇരട്ട ഗോളുകൾ നേടിയതോടെ വിജയം പൂർത്തിയായി. കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ ടൂർ കഴിഞ്ഞ് കൊച്ചിയിൽ എത്തിയ ശേഷം കളിക്കുന്ന മൂന്നാമത്തെ സന്നാഹ മത്സരമായിരുന്നു ഇത്.

(Match Update Credits : Kbfcxtra Twitter account. Do Follow them – Click Here

Exit mobile version