Site icon Fanport

മൂന്നിൽ മൂന്ന് ജയം, ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിൻസി ബരെറ്റോ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇടതുവിങ്ങിലൂടെ പെനാൾട്ടി ബോക്സിൽ കയറി വന്നു നല്ല ഒരു ഫിനിഷിലൂടെ വിൻസി വലയിൽ എത്തിക്കുക ആയിരുന്നു. വിൻസിയുടെ ലീഗിലെ രണ്ടാം ഗോളാണിത്.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഉയർത്താൻ ഒരു അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പക്ഷ ഗിവ്സന്റെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

Exit mobile version