പുതിയ ചരിത്രം കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ നേടിയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാത് എത്തി. ഒപ്പം ലീഗിൽ 26 പോയിന്റും കേരള ബ്ലാസ്റ്റേഴ്സിന് ആയി. ഇത് ഐ എസ് എൽ ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആണ്. ഇതുവരെ ഒരു സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് 26 പോയിന്റിൽ എത്താൻ ആയിരുന്നില്ല.
Img 20220214 213733

2017-18 സീസണിൽ നേടിയ 25 പോയിന്റ് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ഒരു സീസണിലെ ഇതുവരെയുള്ള ഏറ്റവും കൂടുതൽ പോയിന്റുകൾ. അതാണ് ഇന്ന് മറികടന്നത്. ആ സീസണിലെ ആറ് വിജയങ്ങൾ എന്ന ഏറ്റവും കൂടുതൽ വിജയങ്ങളും കേരള ബ്ലാസ്റ്റേഴ്സ് മറികടന്നു. ലീഗിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആണ് 26 പോയിന്റിൽ കേരള ബ്ലാസ്റ്റേഴ്സ് നിൽക്കുന്ന. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കേരള ബ്ലാസ്റ്റേഴ്സ് പോയിന്റുകൾ നേടേണ്ടി വരും.

Exit mobile version