Site icon Fanport

അടിക്ക് തിരിച്ചടി കൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഒപ്പത്തിനൊപ്പം നിൽക്കുന്നു. ഇരുടീമുകളും ഒരോ ഗോൾ വീതം അടിച്ച് സമനിലയിൽ നിൽക്കുകയാണ്‌. രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

കളിയിൽ ആദ്യ ഗോൾ നേടിയത് ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ചേത്രിയാണ്. 17ആം മിനുട്ടിൽ മികു നൽകിയ പാസിൽ നിന്ന് ആയിരുന്നു ഛേത്രിയുടെ ഗോൾ. പക്ഷെ ആ പാസ് വരുമ്പോൾ സുനിൽ ഛേത്രി ഓഫ്സൈഡിൽ ആയിരുന്നു. പക്ഷെ റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് പൊങ്ങിയില്ല. പക്ഷെ അവസാന രണ്ട് മത്സരങ്ങളിലും പിറകിൽ നിന്ന് തിരിച്ചുവന്ന ബ്ലാസ്റ്റേഴ്സ് ഇന്നും പെട്ടെന്ന് തന്നെ തിരിച്ചടി നൽകി.

29ആം മിനുട്ടിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. സഹൽ അബ്ദുൽ സമദിനെ ഫൗൾ ചെയ്തതിനായിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത സ്റ്റൊഹാനോവിചിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില കണ്ടെത്തി.

Exit mobile version