Site icon Fanport

മധ്യപ്രദേശിനേയും വീഴ്ത്തി, കേരള പെൺകുട്ടികൾ ക്വാർട്ടറിൽ

ദേശീയ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ക്വാർട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും വിജയിച്ചാണ് കേരളം ക്വാർട്ടറിലേക്ക് കടന്നത്. ഇന്ന് നടന്ന മത്സരത്തിൽ മദ്ധ്യപ്രദേശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനായി സോന എം, നന്ദന കൃഷ്ണ എന്നിവരാണ് ഗോൾ കണ്ടെത്തിയത്.

ആദ്യ മത്സരത്തിൽ പഞ്ചാബിനെയും കേരളം തോല്പിച്ചിരുന്നു. ജൂലൈ 8ആം തീയതി ആണ് നോക്കൗട്ട് റൗണ്ടിലെ കേരളത്തിന്റെ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version