ബിൽബാവോ ഗോളിക്ക് റെക്കോർഡ് തുക വാഗ്ദാനം ചെയ്യാനൊരുങ്ങി ചെൽസി

തിബോ കോർട്ടോയുടെ പകരക്കാരനെ തേടി ചെൽസി സ്പെയിനിൽ. അത്ലറ്റികോ ബിൽബാവോ ഗോളി കെപ അറിസബലാഗക്ക് ചെൽസി റെക്കോർഡ് തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ. താരത്തിന്റെ റിലീസ് ക്ളോസായ 80 മില്യൺ യൂറോ നൽകാൻ ചെൽസി തയ്യാറാണെന്ന് ആണ് വിവരം.

23 വയസുകാരനായ കെപ 2016 മുതൽ ബിൾബാവോയുടെ ഒന്നാം നമ്പർ ഗോളിയാണ്. 2017 ൽ സ്പാനിഷ് ദേശീയ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. ചെൽസി പരിശീലകനുമായി കെപ സംസാരിച്ചു അനുകൂല മറുപടി ലഭിക്കുകയാണ് എങ്കിൽ ചെൽസി ബിൾബാവോയുമായി കരാറിന് ശ്രമിച്ചേക്കും.

തിബോ കോർട്ടോ റയൽ മാഡ്രിഡിലേക്ക് മാറാൻ വേണ്ടി പരിശീലനത്തിന് വരാതായതോടെയാണ് ചെൽസി പകരക്കാരനെ തേടി ഇറങ്ങിയത്. സ്റ്റോക്ക് സിറ്റിയുടെ ജാക്ക് ബട്ട്ലാന്റും സാധ്യത പട്ടികയിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version